KeralaLatest NewsNews

ദ്വിദിന സന്ദർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

രാവിലെ 10:10 മുതൽ 11:10 വരെ തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തും

തൃശ്ശൂർ: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 7 മണിക്കാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിച്ചേരുക. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും, ബിജെപി നേതാക്കളും ചേർന്ന് സ്വീകരിക്കുന്നതാണ്. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചതിനു ശേഷം, 7:40 ഓടേ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.

20 മിനിറ്റാണ് അദ്ദേഹം ദർശനം നടത്തുക. തുടർന്ന് 8:45-ന്സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് തൃപ്രയാർ ക്ഷേത്രത്തിലും ദർശനം നടത്തുന്നതാണ്. വലപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപ്പാഡിലാണ് അദ്ദേഹം തൃപ്രയാറിൽ ഇറങ്ങുക. രാവിലെ 10:10 മുതൽ 11:10 വരെ തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഈ സമയത്ത് ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വേദിയിൽ വേദാർച്ചന, ഭജന എന്നിവ നടക്കുന്നതാണ്. തൃപ്രയാർ ക്ഷേത്രദർശനത്തിനുശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും.

Also Read: നവഗ്രഹ സ്തോത്രവും ഗുണഫലങ്ങളും

shortlink

Related Articles

Post Your Comments

Related Articles


Back to top button