KeralaLatest NewsNews

നവകേരള സദസിന് വേണ്ടി വാങ്ങിച്ച ബസിന് ചെലവഴിച്ച തുക എത്രയെന്ന് വെളിപ്പെടുത്തി മന്ത്രിസഭ

തുക എത്രയെന്ന് കേട്ട് ഞെട്ടി ജനങ്ങളും

തിരുവനന്തപുരം: നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ. 1.05 കോടി രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ബസ് വാങ്ങിയത്. ബസ് വാങ്ങി സൗകര്യങ്ങള്‍ ക്രമീകരിച്ച ഗതാഗത സെക്രട്ടറിയുടെ നടപടിക്കാണ് സാധൂകരണം നല്‍കിയത്.

Read Also: നിയന്ത്രണ രേഖയിൽ ഭീകരരുടെ കുഴിബോംബാക്രമണം: മൂന്ന് സൈനികർക്ക് പരിക്കേറ്റു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങള്‍ ചേര്‍ത്ത് കരട് അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് കൈമാറും.

സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. കരടില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുണ്ടെന്നാണ് വിവരം. കരടില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. 25നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button