Latest NewsNewsBusiness

യുഎഇയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യാനും ഇനി രൂപ മതി, ഡോളറിനോട് ഗുഡ് ബൈ പറയുന്നു

ഡോളറിനെ ആശ്രയിക്കുന്ന പതിവ് രീതി പരമാവധി ഇല്ലാതാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം

യുഎഇയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ രൂപയിൽ നടത്തുന്നതായി റിപ്പോർട്ട്. ഇറക്കുമതിക്ക് പുറമേ, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന രത്നങ്ങൾക്കും ആഭരണങ്ങൾക്കും യുഎഇ ഇടപാട് നടത്തുന്നതും ഇന്ത്യൻ രൂപയിൽ തന്നെയാണ്. 2023 ജൂലൈയിൽ നടന്ന ഉഭയകക്ഷി കരാറിലൂടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ രൂപയിലും ദിർഹത്തിലും ഇടപാടുകൾ നടത്താൻ ധാരണയായത്. ഇതിന്റെ ഭാഗമായാണ് സ്വർണത്തിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇടപാടുകൾ രൂപയിൽ നടത്തുന്നത്. ഇതോടെ, ഡോളറിനെ ആശ്രയിക്കുന്ന പതിവ് രീതി പരമാവധി ഇല്ലാതാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

2022 ജൂലൈയിൽ ആരംഭിച്ച പ്രത്യേക റുപ്പി വോസ്ട്രോ അക്കൗണ്ട് സംവിധാനം വഴിയാണ് ഇരു രാജ്യങ്ങളും തമ്മിൽ ചില ഉൽപ്പന്നങ്ങളുടെ ഇടപാടുകൾ ഇന്ത്യൻ രൂപയിൽ നടത്തുന്നത്. അതേസമയം, ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1,000 കോടി ഡോളർ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 ഡിസംബറിൽ മാത്രം ഇന്ത്യ 303 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Also Read: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു, സംഭവം ഇന്ന് പുലര്‍ച്ചെ

shortlink

Related Articles

Post Your Comments

Related Articles


Back to top button