Latest NewsIndiaNews

എൻസിസി യോഗ്യതയുള്ളവർക്ക് സുവർണാവസരം! ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി

ഇന്ത്യൻ ആർമിയിൽ 56-ാമത് എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. എൻസിസി യോഗ്യതയുള്ളവർക്കാണ് ഇക്കുറി ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ കഴിയുക. ഇന്ത്യൻ ആർമിയിൽ 56-ാമത് എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനത്തിൽ 55 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 10 വർഷത്തേക്കാണ് നിയമനം ഉണ്ടാവുക. പിന്നീട് ഇത് 4 വർഷം കൂടി ദീർഘിപ്പിക്കാൻ സാധിക്കും. താൽപ്പര്യമുള്ളവർ ഫെബ്രുവരി 6-ന് മുൻപാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒഴിവുകൾ

പുരുഷൻ-50 (ജനറൽ കാറ്റഗറി-45, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-5), വനിത-5(ജനറൽ കാറ്റഗറി-4, കൊല്ലപ്പെട്ട/ പരിക്കേറ്റ സൈനികരുടെ ആശ്രിതർ-1)

പ്രായം

2024 ജനുവരി ഒന്നിന് 19-25 വയസ് പ്രായമുള്ളവർ ആയിരിക്കണം. അപേക്ഷകർ 1999 ജൂലൈ രണ്ടിനും, 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യത

50 ശതമാനം മാർക്കോടെ ബിരുദവും, എൻസിസി സർട്ടിഫിക്കറ്റും നേടിയവരായിരിക്കണം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകാൻ കഴിയുന്നതാണ്.

Also Read: അമ്മയുടെ ലിവിങ് ടുഗെതര്‍ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button