Latest NewsNewsInternational

പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കി പാക് സൈന്യം

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കി പാക് സൈന്യം. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരസംഘടനയുടെ 2 താവളങ്ങളില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാകിസ്ഥാന്‍ ഇറാനില്‍ കടന്ന് ആക്രമണം നടത്തിയത്. ഇറാനിലെ സരവന്‍ നഗരത്തിനു സമീപമുള്ള ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ ബലൂച് വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങള്‍ക്കു നേരെ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Read Also: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

വ്യോമാതിര്‍ത്തി ലംഘിച്ച ഇറാന്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ തിരിച്ചടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button