KeralaLatest NewsNews

സർവ്വീസിൽ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ പുനർനിയമിക്കാനൊരുങ്ങി സർക്കാർ: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സർവ്വീസിൽ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ ബി സന്ധ്യയ്ക്ക് പുനർനിയമനം നൽകാൻ സംസ്ഥാന സർക്കാർ. കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി റിട്ട. ഐ പി എസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ നിയമിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം, ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അകാല വിടുതൽ നൽകേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. സംരക്ഷകനെന്നു നടിച്ച് ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തി കൊലപ്പെടുത്തിയ പ്രതി പ്രകാശന്റെ അകാല വിടുതൽ ശുപാർശ ചെയ്യേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പലതരത്തിൽ ചൂഷണം ചെയ്തശേഷം നിഷ്‌കരുണം കൊലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്നു വിലയിരുത്തിയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും വിടുതൽ ഹർജി നിരസിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തത്.

തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന് വ്യക്തത വരുത്തി, 25.10.2022-ലെ ഉത്തരവ് ഭേദഗതി ചെയ്തു. ഭേദഗതിക്ക് 25.10.2022 മുതൽ മുൻകാല പ്രാബല്യം നൽകി.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് കേസുകളുടെ വിചാരണക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കും. എൽഡി ടൈപ്പിസ്റ്റ്, അറ്റന്റന്റ്, ക്ലർക്ക് എന്നീ തസ്തികകൾ വർക്കിംഗ് അറേഞ്ച്‌മെന്റ് മുഖേനയോ റീ ഡിപ്ലോയിമെന്റ് വഴിയോ നികത്തണമെന്നും സ്വീപ്പിംഗ് ജോലികൾക്കായി ഒരു ക്യാഷ്വൽ സ്വീപ്പറിനെ എംപ്ലോയിമെന്റ് എക്‌സചേഞ്ച് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിധേയമായി 10 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ നാല് മെന്റൽ ഹെൽത്ത് റിവ്യു ബോർഡുകളിൽ തസ്തികകൾ സൃഷ്ടിക്കും. അസിസ്റ്റന്റ്- നാല്, സ്റ്റെനോ ടൈപ്പിസ്റ്റ് – നാല്, ഓഫീസ് അറ്റന്റന്റ്- നാല്, സെക്യൂരിറ്റി പേഴ്‌സണൽ – മൂന്ന്, ക്യാഷ്വൽ സ്വീപ്പർ – നാല് എന്നിങ്ങനെയാണ് തസ്തികകൾ. വിനോദസഞ്ചാര വകുപ്പിലെ പദ്ധതികളുടെ നിർവ്വഹണത്തിനും മേൽനോട്ടത്തിനുമായി വിനോദസഞ്ചാര വകുപ്പിൽ ഒരു എഞ്ചിനീയറിംഗ് വിഭാഗം സൃഷ്ടിക്കും. 10 തസ്തികകൾ 3 വർഷത്തേയ്ക്ക് താൽക്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനങ്ങൾ നടത്തും. അസിസ്റ്റന്റ് എഞ്ചിനീയർ – 2, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ – 7, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ -1 എന്നിങ്ങനെയാണ് തസ്തികകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button