Latest NewsNewsIndia

പ്രാണപ്രതിഷ്ഠ: ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര

ഉത്തർപ്രദേശ്, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു

മുംബൈ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. അന്നേദിവസം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. മഹാരാഷ്ട്രയ്ക്ക് പുറമേ, ഹരിയാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

ഉത്തർപ്രദേശ്, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉച്ച വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഇതിനോടൊപ്പം മറ്റ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി നൽകിയിട്ടുണ്ട്.

Also Read: ജനവാസ മേഖലയിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം, കൃഷികൾ നശിപ്പിച്ചു

ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. അന്നേദിവസം 7000-ത്തോളം വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ, കല, സാംസ്കാരിക, സാമൂഹ്യ, കായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി പേർക്ക് പ്രാണപ്രതിഷ്ഠ ചടങ്ങിനായുള്ള ക്ഷണപത്രിക നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button