KeralaLatest NewsNews

എക്കാലത്തും മോദിയും പിണറായിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഭരിക്കാമെന്ന ധാരണയൊന്നും വേണ്ട: രമേശ് ചെന്നിത്തല

അവര്‍ തമ്മിലുള്ള കെമിസ്ട്രി ഇവിടെ എല്ലാവര്‍ക്കും മനസിലാകും

തിരുവനന്തപുരം: എക്‌സാലോജിക് സിഎംആര്‍എല്‍ ഇടപാടില്‍ പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടുവെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ റിപ്പോര്‍ട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാര്‍മികതയും നഷ്ടപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേഷ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിച്ചത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്നെയാണ്. അതുകൊണ്ടാണ് അവസാന നിമിഷം വരെ ശിവശങ്കറെ മുഖ്യമന്ത്രി കൈവിടാത്തത്. ഇയാളെ അറസ്റ്റ് ചെയ്താല്‍ എല്ലാ സത്യങ്ങളും പുറത്ത് വരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള എല്ലാ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് നടന്നിരിക്കുന്നതെന്നു തെളിയിക്കപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

Read Also: ബിൽക്കിസ് ബാനു കേസ്; 11 പ്രതികളും ഉടന്‍ ജയിലിലെത്തണമെന്ന് സുപ്രീം കോടതി

‘കേന്ദ്രത്തിനെതിരെ വാതോരാതെ കുറ്റം പറഞ്ഞ് കൊണ്ടിരുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ വിനീത വിധേയനായി. കേരളത്തിന്റെ വികാരം പറയേണ്ട മുഖ്യമന്ത്രി കേന്ദ്രത്തിന് നന്ദി പറയുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നിട്ടാണ് കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷത്തെ വിളിച്ചത്’, ചെന്നിത്തല പരിഹസിച്ചു.

‘എന്തിനാണ് മുഖ്യമന്ത്രി ഇനി ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. മുഖത്ത് നോക്കി പറയാന്‍ അവസരം കിട്ടിയിട്ട് ഒരക്ഷരം ഉരിയാടത്തതിന്റെ ഗുട്ടന്‍സ് എല്ലാവര്‍ക്കും മനസ്സിലാകും. മുഖ്യമന്ത്രി ബംഗാള്‍ യാത്ര റദ്ദ് ചെയ്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയതും പിന്നീട് യാത്ര അയക്കാന്‍ പോയതില്‍ നിന്നും ഒരു പാട് കാര്യങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. അതു കൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളും കണ്ടെത്തെലുമെല്ലാം നടകം മാത്രമാണ്. ഇതിന്റെ തുടര്‍ച്ചയായ മറ്റൊരു നാടകമാണ് ഡല്‍ഹി സമരവും. എക്കാലവും മോദിയും പിണറായിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഭരിക്കാമെന്ന ധാരണയൊന്നും വേണ്ട. 2021ല്‍ ഒരു കൈപ്പിഴ പറ്റിയതിന്റെ കുറ്റബോധത്തിലാണ് കേരള ജനത. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ കഴിയുമ്പോള്‍ പിണറായിക്ക് ബോധ്യമാകും’, ചെന്നിത്തല പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button