Latest NewsNewsIndia

രാജ്യത്തെ ഏറ്റവും വലിയ അംബേദ്കർ പ്രതിമ അനാവരണം ചെയ്തു, സവിശേഷതകൾ അറിയാം

സ്വരാജ് മൈതാനിയിലാണ് 'സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ്' എന്ന പേരിലുള്ള പ്രതിമ ചെയ്യുന്നത്

വിജയവാഡ: ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബി.ആർ അംബേദ്കറുടെ പ്രതിമ അനാവരണം ചെയ്തു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് രാജ്യത്തെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് പ്രതിമ അനാവരണം ചെയ്തത്. ചരിത്ര പ്രസിദ്ധമായ സ്വരാജ് മൈതാനിയിലാണ് ‘സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ്’ എന്ന പേരിലുള്ള പ്രതിമ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 50 പ്രതിമകളിൽ ഒന്നാണ് സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ്.

മൊത്തം 206 അടി ഉയരമാണ് പ്രതിമയ്ക്ക് ഉള്ളത്. 18.81 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രതിമ 404.35 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിട്ടുള്ളത്. കൂടാതെ, പ്രതിമയ്ക്ക് സമീപം അംബേദ്കറുടെ ജീവിതം പ്രദർശിപ്പിക്കുന്ന പ്രത്യേക സ്ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്. 400 ടൺ ഉരുക്കാണ് ഉപയോഗിച്ചിട്ടുള്ളത്. അതേസമയം, ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ കഴിഞ്ഞ വർഷം അമേരിക്കയിലെ മേരിലാൻഡിൽ അനാവരണം ചെയ്തിരുന്നു. ഗുജറാത്തിലെ നർമ്മദ തീരത്ത് സ്ഥിതി ചെയ്യുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ. സ്റ്റാച്യു ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന ഈ പ്രതിമയുടെ ഉയരം 597 അടിയാണ്.

Also Read: ഷോർട്ട് സർക്യൂട്ട്: പാചക വാതക സിലിണ്ടറുകൾ കയറ്റിയ വാഹനത്തിന് തീപിടിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button