KeralaLatest NewsNews

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്: ട്രയൽ റൺ നടത്തി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന്റെ ട്രയൽ റൺ നടത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി സ്മാർട്ട് സിറ്റി പദ്ധതി വഴിയാണ് ബസ് വാങ്ങിയത്. കെഎസ്ആർടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു ഗണേഷ് കുമാർ ഓടിച്ച ബസിൽ യാത്രക്കാരായി ഉണ്ടായിരുന്നത്.

കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ, ജോയിന്റ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ ബസിൽ യാത്ര ചെയ്തു. കെഎസ്ആർടിസി ജീവനക്കാരുടെ പരിഷ്‌ക്കരിച്ച യൂണിഫോം വിതരണോദ്ഘാടനവും ആനവണ്ടി ഡോട്ട് കോം (ന്യൂസ് ലെറ്ററിന്റെ) രണ്ടാം പതിപ്പ് പ്രകാശനവും ചെയ്യുവാനായി ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയപ്പോഴാണ് ഡബിൾ ഡക്കർ ബസിൽ ട്രയൽ റൺ നടത്തിയത്.

ഈ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ഉപയോഗിക്കുക തിരുവനന്തപുരത്തെ നഗര കാഴ്ചകൾ കാണാനാണ്. ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആർടിസി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തിരുവനന്തപുരത്ത് എത്തിയത്. അതിഗംഭീരമായാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൗകര്യപ്രദമായ സീറ്റിംഗ് ആണ് ബസിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. യാത്രക്കാർക്ക് ടിവി കാണാനും പാട്ട് കേൾക്കാനുമുള്ള സൗകര്യം ബസിലുണ്ട്.

ബസിന്റെ താഴത്തെ നിലയിൽ 30 സീറ്റുകളും മുകളിൽ 35 സീറ്റുകളുമുണ്ട്. ബസിന്റെ മുൻപിലൂടെയും പിന്നിലൂടെയും രണ്ട് വഴികളുണ്ട് കയറാൻ. നഗര കാഴ്ചകൾ മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ മുകളിലത്തെ നില തുറന്നുകിടക്കുകയാണ്. കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലാണ് ബസ്. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button