Latest NewsNewsTechnology

മനുഷ്യനെ മറികടക്കുന്ന ബുദ്ധി! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി മെറ്റ

ലാർജ് ലാംഗ്വേജ് മോഡലുകളെ കൂടുതൽ ശക്തരാക്കാനുള്ള പദ്ധതിക്കാണ് മെറ്റ രൂപം നൽകുന്നത്

അനുദിനം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി മെറ്റ. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അഥവാ എജിഐ വികസിപ്പിക്കാനാണ് മെറ്റയുടെ തീരുമാനം. മെറ്റ സിഇഒ മാർക്ക് സക്കർബർഗാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. മനുഷ്യന്റെ ബുദ്ധിയെ പോലും മറികടക്കുന്ന സവിശേഷതകൾ എജിഐക്ക് ഉണ്ടായിരിക്കുന്നതാണ്. ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ജനറേറ്റീവ് എഐ രംഗത്ത് വൻ തുക മുതൽമുടക്കുന്ന സാഹചര്യത്തിലാണ് സക്കർബർഗിന്റെ ഔദ്യോഗിക പ്രഖ്യാപനം.

ലാർജ് ലാംഗ്വേജ് മോഡലുകളെ കൂടുതൽ ശക്തരാക്കാനുള്ള പദ്ധതിക്കാണ് മെറ്റ രൂപം നൽകുന്നത്. നിലവിൽ, എഐ ഗവേഷണ രംഗത്ത് വലിയ നിക്ഷേപമാണ് നടത്തുന്നത്. ഈ വർഷം അവസാനത്തോടെ 3.5 ലക്ഷം എച്ച്100 എൻവിഡിയ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾ സ്വീകരിക്കാനും മെറ്റ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഗൂഗിൾ ജെമനി എന്ന പേരിൽ പുതിയ ലാർജ് ലാംഗ്വേജ് മോഡലുകൾ അവതരിപ്പിച്ചിരുന്നു. അതേസമയം, ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ച സാങ്കേതിക രംഗത്ത് വലിയ ആശങ്കകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Also Read: യുവാവിനെ കുത്തിയ ശേഷം ബൈക്കില്‍ കാലു കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴച്ചു: ക്രൂരമായി കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button