Latest NewsKeralaNews

യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; 42 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് നന്നാട്ടുകാവ് തളിയിൽ പുത്തൻ വീട്ടിൽ എസ്. പ്രദീപ് ആണ് അറസ്റ്റിലായത്.

കഴക്കൂട്ടം ടെക്നോപാർക്ക് ജീവനക്കാരിക്കു നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ പ്രതി ജോലി കഴിഞ്ഞു പുറത്തിറങ്ങവേ ആയിരുന്നു സംഭവം. ടെക്നോപാർക്ക് പ്രധാന ഗേറ്റിൽ വച്ചായിരുന്നു പ്രതി നഗ്നതാ പ്രദർശനം നടത്തിയത്.

യുവതി ഇതു സംബന്ധിച്ചു കഴക്കൂട്ടം പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴക്കൂട്ടം പോലീസ് എസ്.ഐ മിഥുനം സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button