KeralaLatest NewsNews

‘പ്രാണപ്രതിഷ്ഠയുടെ പുണ്യം’: വിളക്ക് തെളിയിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ വീട്ടില്‍ വിളക്ക് തെളിയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭാര്യ പ്രീതി നടേശനൊപ്പം പൂജ മുറിയില്‍ വിളക്ക് തെളിയിക്കുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെയെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.

Read Also: വിഷൻ പ്രോയ്ക്ക് ഗംഭീര സ്വീകരണം! ദിവസങ്ങൾ കൊണ്ട് ഉൽപ്പന്നം സോൾഡ് ഔട്ടായതായി ആപ്പിൾ

‘സരയൂതീരത്ത് അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ നടന്ന പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്ക്കും, ഓരോ ഹൃദയത്തിലേയ്‌ലേക്കും എത്തിടട്ടെ.’ – വെള്ളാപ്പള്ളി നടേശന്‍ കുറിച്ചു.

അയോദ്ധ്യ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനാ പരിപാടികളും നടന്നു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് വിവിധ ആഘോഷ പരിപാടികള്‍ നടന്നത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button