Latest NewsKeralaNews

‘ഞങ്ങൾ വിശ്വാസികൾ ആണ്, ജയ് ശ്രീറാം’: ഇഷ്‌ടങ്ങൾ തുറന്നു പറയുന്നതിൽ ആരെയും പേടിക്കേണ്ട കാര്യമില്ലെന്ന് ഹനാൻ

രാമക്ഷേത്ര ഉദ്ഘാടനവും അതിൽ പങ്കാളികളായ താരങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണവുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ, സോഷ്യൽ മീഡിയകളിൽ നടക്കുന്ന ചർച്ചകളെ കുറിച്ച് പ്രതികരിക്കുകയാണ് ഹനാൻ. അവരവരുടെ ഇഷ്ടങ്ങൾ തുറന്നു പറയുന്നതിൽ ആരെയും പേടിക്കേണ്ട കാര്യമില്ലെന്ന് ഹനാൻ പറയുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഹനാന്റെ പ്രതികരണം.

‘ഞങ്ങൾ വിശ്വാസികൾ ആണ്. അത് വ്യക്തി സ്വാതന്ത്ര്യം. അവരവരുടെ ഇഷ്‌ടങ്ങൾ തുറന്നു പറയുന്നതിൽ ആരെയും പേടിക്കേണ്ട കാര്യം ഇല്ല. ജയ് ശ്രീ റാം. പാർട്ടി പറഞ്ഞു ആക്രമിക്കാൻ ഞാൻ ഒരു പാർട്ടിയിലും അംഗം അല്ല. ഒരു സ്വതന്ത്ര വ്യക്തി ആണ് ഞാൻ. എൻ്റെ വിശ്വാസവും രാഷ്ട്രീയവും തമ്മിൽ ഒരു ബന്ധവും ഇല്ല. വിശ്വാസങ്ങൾ തമ്മിൽ തല്ല് കൂടാൻ ഉള്ള ഒരു ആയുധം ആയി കാണരുത് എന്ന് കൂടെ പറയുന്നു’, ഹനാൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാദിനാവുമായി ബന്ധപ്പെട്ട് മലയാളത്തിൽ നിന്നും നിരവധി താരങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സംവിധായകൻ അമൽ നീരദ് ബാബരി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രതികരിച്ചത്. നടൻ ഷെയ്ൻ നിഗം ഡോ. ബി. ആർ അംബേദ്കറുടെ പ്രസംഗം പങ്കുവെച്ചിരുന്നു. ആഷിഖ് അബു, പാർവതി, റിമ കല്ലിങ്കൽ തുടങ്ങിയവർ ഭരണഘടനയുടെ ആമുഖം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു.

അമിതാഭ് ബച്ചൻ, രജനികാന്ത്, അഭിഷേക് ബച്ചൻ, അനുപം ഖേർ, വിവേക് ഒബ്‌റോയ്, രൺബീർ കപൂർ, വൈകി കൗശൽ, ജാക്കി ഷ്‌റോഫ്, ആയുഷ്മാൻ ഖുറാന, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങീ വൻ താരനിരയാണ് അയോദ്ധ്യയിൽ എത്തിച്ചേർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button