Latest NewsNewsIndiaCrime

ദീപികയോട് അവസാനം സംസാരിച്ചത് നിധിൻ; സമൂഹമാധ്യമങ്ങളിൽ സജീവം, അധ്യാപികയ്ക്ക് നിരവധി ഫോളോവേഴ്സ്

ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലെ കുന്നിന്മുകളിലെ ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക വി. ഗൗഡ (28) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പം താമസിക്കുന്ന ദീപിക സോഷ്യൽ മീഡിയകളിൽ സജീവമാണ്. റീൽസ് ഒക്കെ ചെയ്യുന്ന ദീപികയ്ക്ക് നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. നല്ല പെരുമാറ്റവും മികച്ച ധ്യാപികയുമായ ദീപികയ്ക്ക് നിരവധി ആരാധകരാണ് ഉള്ളതെന്നാണ് സൂചന.

ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോയതാണ് ദീപിക. സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ കുന്നിൻമുകളിലുള്ള മേലുകോട്ട യോഗ നരസിംഹ സ്വാമി ക്ഷേത്രത്തിനോട് ചേർന്ന് ഉപേക്ഷിച്ച നിലയിൽ ദീപികയുടെ സ്‌കൂട്ടർ കണ്ടെത്തി. എന്നാൽ, എത്ര തിരഞ്ഞിട്ടും ഒന്നും ലഭിച്ചില്ല. തിങ്കളാഴ്ച വൈകീട്ട് വീണ്ടും പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ സംശയം തോന്നിയ സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

നിധിൻ എന്നയാളാണ് അവസാനം ദീപികയുമായി ഫോണിൽ സംസാരിച്ചത്. ഇയാളാണ് കൊലയ്ക്കു പിന്നിലെന്നാണു പോലീസ് കരുതുന്നത്. ഇയാൾ ഒളിവിലാണന്നും പിടികൂടിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച വ്യക്ത ഉണ്ടാവുയെന്നും പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന ദീപികയുടെ കൊലയ്ക്ക് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്. കുറ്റാരോപിതനാണെന്ന് കരുതുന്ന യുവാവ് ദീപികയെ സ്ഥിരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും, ദീപിക ഇയാളോട് പല തവണ ദേഷ്യപ്പെട്ടിട്ടിട്ടുണ്ടെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ദീപികയുടെ സഹപ്രവർത്തകരുടെയും ഇവർ അവസാനം കാണുകയും സംസാരിക്കുകയും ചെയ്തവരുടെയും മൊഴി പോലീസ് ശേഖരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button