KeralaLatest NewsNews

മസാല ബോണ്ട് നിയമപരം: കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: മസാല ബോണ്ട് നിയമപരമാണെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് കണ്ടെത്തിയതെന്ന് ചോദിച്ച അദ്ദേഹം, ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നതെന്നും നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി. കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെന്നും തോമസ് ഐസക്ക് വിമർശിച്ചു.

അതേസമയം, മസാലബോണ്ട് കേസിൽ ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിനാണെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ എം എബ്രഹാം നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തിൽ ഇടപെടില്ലെന്നും ഇഡി സമൻസിന് കിഫ്ബി മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. മസാലബോണ്ട് കേസിൽ ഇഡി സമൻസിന് മറുപടി നൽകണമെന്നാണ് കിഫ്ബിയ്ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഫെബ്രുവരി ഒന്നിന് ഹർജി വീണ്ടും കോടതി പരിഗണിക്കും.

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഉയര്‍ന്ന പലിശ ബാധ്യതയോടെ കിഫ്ബി മസാലബോണ്ട് ഇറക്കിയ സംഭവത്തിന് പിന്നില്‍ തനിക്ക് വ്യക്തിപരമായ റോള്‍ ഇല്ലെന്ന മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വാദം പൊളിച്ച് യോഗങ്ങളുടെ മിനിറ്റ്‌സ് പുറത്തുവന്നതോടെ, അദ്ദേഹത്തിനുമേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുറുകുന്നു. ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നേരിട്ട് എത്തണമെന്ന് കാട്ടി തോമസ് ഐസക്കിന് സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. അതിന് മുമ്പും നാലുവട്ടം സമന്‍സ് അയച്ചിരുന്നെങ്കിലും അവഗണിച്ച തോമസ് ഐസക് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button