Latest NewsNewsIndia

രാജ്യം അമൃതകാലത്തിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രാഷ്ട്രപതി

ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ വികസന നേട്ടങ്ങളും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജി20 ഉച്ചകോടി, നാരീ ശക്തി അധീനിയം തുടങ്ങി രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. നമ്മുടെ രാജ്യം അമൃതകാലത്തിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു. ഈ കാലം മാറ്റത്തിന്റേതാണ്. രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാനുള്ള അസുലഭ അവസരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ഈ ലക്ഷ്യങ്ങൾ നേടുന്നതിനായുള്ള പൗരന്മാരുടെ പങ്ക് വളരെ വലുതാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Read Also: ഹണിമൂണിന് ഗോവ തെരഞ്ഞെടുത്ത ഭര്‍ത്താവ് അവസാനം പ്ലാന്‍ മാറ്റി അയോധ്യയിലേക്ക് ആക്കി, വിവാഹമോചനം തേടി ഭാര്യ

ഭരണഘടന രൂപീകരണത്തെ ആഘോഷിക്കുന്ന ദിവസമാണ് നാളെ. നാം ഇന്ത്യയിലെ ജനങ്ങൾ എന്നാണ് ആരംഭിക്കുന്നത് തന്നെ ജനാധിപത്യത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. പാശ്ചാത്യ ജനാധിപത്യ സങ്കൽപ്പത്തേക്കാൾ പഴക്കമുള്ളതാണ് ഇന്ത്യയിലെ ജനാധിപത്യം. അതിനാലാണ് ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നതെന്നും രാഷ്ട്രപതി അറിയിച്ചു.

അയോദ്ധ്യ ക്ഷേത്രത്തെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമ പ്രഭുവിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. പ്രാണപ്രതിഷ്ഠ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യ ചരിത്രത്തിലെ നാഴികകല്ലാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവോടെയാണ് ക്ഷേത്രനിർമ്മാണം നടന്നത്. ഇന്നത് മഹാ മന്ദിരമായ ഉയർന്നു കഴിഞ്ഞു. നീതിപീഠത്തോടുള്ള രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ ഉറപ്പുകൂടിയാണ് ക്ഷേത്രമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Read Also: വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു: എംഎല്‍എയുടെ മകനും മരുമകളും പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button