Latest NewsNewsIndia

പരസ്പരം എടുക്കുന്ന കേസുകളിൽ നിഷ്പക്ഷ അന്വേഷണം വേണം: അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും, ഇഡി ഉദ്യോഗസ്ഥരും പരസ്പരം എടുക്കുന്ന കേസുകളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇത്തരം കേസുകളിൽ പ്രതികാര നടപടി ഉണ്ടാകരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിക്ക് എതിരായ കൈക്കൂലി കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

Read Also: നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു: ഞരമ്പ് രോഗി നിഷാന്ത് പിടിയിലാകുമ്പോൾ

കുറ്റക്കാർ ശിക്ഷിക്കപ്പെടണം എങ്കിലും, നിരപരാധികൾ വേട്ടയാടപ്പെടരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. ഇത്തരം കേസുകളിൽ രേഖകളും മറ്റും കൈമാറുന്നത് സംബന്ധിച്ച് മാർഗ്ഗ രേഖ പുറത്തിറക്കും. അങ്കിത് തിവാരിക്ക് എതിരെ കേസ് എടുത്തത് തമിഴ്‌നാട് വിജിലൻസ് ഡിപ്പാർട്ട്‌മെന്റാണ്. പിന്നീട് ഈ കേസിലെ നടപടികൾ താൽകാലികമായി സ്റ്റേ ചെയ്ത് കോടതി തമിഴ്‌നാട് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.

Read Also: ‘ജന്തു പരാമര്‍ശം കലാപമുണ്ടാക്കാനുള്ള ശ്രമം’: ട്വന്റി20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button