KeralaLatest NewsNews

സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ സ്കൂട്ടറിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനും പരിക്കേറ്റു.

കൊച്ചി: സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച്‌ യുവാവ് മരിച്ചു. കളമശ്ശേരി ടിവിഎസ് ജംഗ്ഷനില്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം ഇടുക്കി സ്വദേശി സല്‍മാൻ അസീസ് (20) ആണ് മരിച്ചത്.

എറണാകുളത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കാർ സിഗ്നല്‍ തെറ്റിച്ച് കടന്നു വരുകയും സല്‍മാന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സല്‍മാന്‍ റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

READ ALSO: ‘കൂട്ടുകാര്‍ മദ്യം തലയിലൂടെ വരെ ഒഴിച്ചിട്ടുണ്ട്, എന്നിട്ടും മദ്യപിച്ചിട്ടില്ല’: ഇടവേള ബാബു

നിയന്ത്രണം വിട്ട കാർ പ്രധാന റോഡില്‍ നിന്നും മാറി മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ചുമറിഞ്ഞു. കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനും പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button