KeralaLatest NewsNews

കേരളം ചുട്ടുപൊള്ളുന്നു! രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഈ ജില്ലയിൽ

ജനുവരി 15 ഓടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും വിടവാങ്ങിയിരുന്നു

തിരുവനന്തപുരം: മഴ വിട്ടകന്നതോടെ കേരളം വീണ്ടും ചുട്ടുപൊള്ളുന്നു. നിലവിൽ, പകൽ സമയങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും താപനില ഗണ്യമായി ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് അനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ 36.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് തിരുവനന്തപുരത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശം പുനലൂരാണ്.

ജനുവരി 15 ഓടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും വിടവാങ്ങിയിരുന്നു. ഇതിനുശേഷമാണ് പകൽ സമയത്ത് ചൂട് വർദ്ധിക്കാൻ തുടങ്ങിയത്. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനങ്ങളിൽ കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത ഇല്ല. ക്രമാതീതമായി ചൂട് ഉയരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. അതേസമയം, കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Also Read: ഡൽഹിയിൽ നാല് നില കെട്ടിടത്തിന് തീപിടിച്ചു, 9 മാസം പ്രായമുള്ള കുഞ്ഞടക്കം 4 പേർക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button