Latest NewsNewsIndia

അയോധ്യയിലെ തിരക്ക് കുറയ്ക്കാൻ ഗ്രീൻഫീൽഡ് ബൈപ്പാസ്, പുതിയ പദ്ധതിയുമായി സർക്കാർ

വടക്കൻ അയോധ്യ, തെക്കൻ അയോധ്യ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചാണ് ബൈപ്പാസ് നിർമ്മിക്കുക

അയോധ്യയിലെയും പരിസരപ്രദേശങ്ങളിലും തിരക്ക് കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി റോഡ് ഗതാഗത റെയിൽവേ മന്ത്രാലയം. 68 കിലോമീറ്റർ ദൂരമുള്ള ഗ്രീൻഫീൽഡ് ബൈപാസ് നിർമ്മിക്കാനാണ് തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, 3570 കോടി രൂപ മുതൽമുടക്കിൽ ലക്നൗ, ബസ്തി, ഗോണ്ട ജില്ലകളിൽ കൂടി കടന്നുപോകുന്ന തരത്തിലാണ് ആറുവരിപ്പാത നിർമ്മിക്കുക. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുശേഷം യാത്രക്കാരുടെയും ചരക്ക് വാഹനങ്ങളുടെയും വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തതാണ് പുതിയ തീരുമാനം.

വടക്കൻ അയോധ്യ, തെക്കൻ അയോധ്യ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചാണ് ബൈപ്പാസ് നിർമ്മിക്കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ അധിഷ്ഠിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയേക്കുമെന്നാണ് സൂചന. അയോധ്യ ശ്രീരാമക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിദിനം നിരവധി ആളുകളാണ് ക്ഷേത്രദർശനം നടത്തുന്നത്. ഈ സാഹചര്യത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി.

Also Read: ഇന്ത്യ മുന്നണിക്ക് കനത്ത തിരിച്ചടി നൽകി ബീഹാറിലെ കോൺ​ഗ്രസ് എംഎൽഎമാരും എൻഡിഎയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button