Latest NewsNewsBusiness

ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല: അവധി ദിനങ്ങൾ ഇങ്ങനെ

കേരളത്തിൽ ഫെബ്രുവരി മാസം 6 അവധി ദിനങ്ങളാണ് ഉള്ളത്

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ ശാഖകൾ സന്ദർശിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഓരോ മാസത്തെയും അവധി ദിനങ്ങൾ ഏതൊക്കെയെന്ന് മുൻകൂട്ടി അറിയുന്നത് നല്ലതാണ്. ഫെബ്രുവരി മാസം രാജ്യത്ത് മൊത്തം 11 ദിവസമാണ് ബാങ്കുകൾക്ക് അവധി നൽകിയിരിക്കുന്നത്. പ്രാദേശിക, ദേശീയ അവധികൾ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസം ഉണ്ടായിരിക്കും.

കേരളത്തിൽ ഫെബ്രുവരി മാസം 6 അവധി ദിനങ്ങളാണ് ഉള്ളത്. എല്ലാ ഞായറാഴ്ചയും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമാണ് ആറ് ദിവസത്തെ അവധി നൽകിയിരിക്കുന്നത്. ബാങ്കുകൾക്ക് അവധിയാണെങ്കിലും ഉപഭോക്താക്കൾക്ക് ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയും. ബാങ്കുകളുടെ അവധിയുമായി ബന്ധപ്പെട്ട കലണ്ടർ റിസർവ് ബാങ്കാണ് പുറത്തിറക്കുന്നത്. ഫെബ്രുവരിയിലെ അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ഫെബ്രുവരി 4: ഞായറാഴ്ച

ഫെബ്രുവരി 10: രണ്ടാം ശനി

ഫെബ്രുവരി 11: ഞായറാഴ്ച

ഫെബ്രുവരി 14: ബസന്ത് പഞ്ചമി ആഘോഷത്തെ തുടർന്ന് ത്രിപുര, ഒഡീഷ, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി

ഫെബ്രുവരി 15: മണിപ്പൂരിലെ ബാങ്കുകൾക്ക് അവധി

ഫെബ്രുവരി 18: ഞായറാഴ്ച

ഫെബ്രുവരി 19: ഛത്രപതി ശിവജി ജയന്തിയോടനുബന്ധിച്ച് മഹാരാഷ്ട്രയിൽ ബാങ്ക് അവധി

ഫെബ്രുവരി 20: മിസോറാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്ക് അവധി

ഫെബ്രുവരി 24: മാസത്തിലെ അവസാനത്തെ ശനിയാഴ്ച

ഫെബ്രുവരി 25: ഞായറാഴ്ച

ഫെബ്രുവരി 26: അരുണാചൽ പ്രദേശിൽ ബാങ്ക് അവധി

Also Read: കേരളത്തില്‍ പങ്കാളികളെ കൊലപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button