KeralaLatest NewsNews

അടുക്കളയില്‍ ചാക്കില്‍ സൂക്ഷിച്ച കൈക്കൂലി പണവുമായി എംവിഡി ഉദ്യോഗസ്ഥന്‍ പിടിയില്‍: പിടിയിലായത് അബ്ദുള്‍ ജലീല്‍

കോഴിക്കോട്: അടുക്കളയില്‍ ചാക്കില്‍ സൂക്ഷിച്ച കൈക്കൂലിപ്പണവുമായി കോഴിക്കോട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. ഫറോക്ക് ഓഫീസിലെ എംവിഐ അബ്ദുല്‍ ജലീലാണ് പിടിയിലായത്. പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്.

Read Also: മുഖം മിനുക്കാനൊരുങ്ങി ദേവർഘട്ട്: നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുപി സർക്കാർ

ഫറോക്കിലെ പുകപരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് എംവിഐ അബ്ദുള്‍ ജലീല്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി ലഭിക്കാന്‍ വേണ്ടി പുക പരിശോധന കേന്ദ്രത്തിന്റെ ഐഡി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ അബ്ദുള്‍ ജലീല്‍ ബ്ലോക്ക് ചെയ്യുയായിരുന്നു. ഇത് പുന:സ്ഥാപിക്കാനായിരുന്നു പണം ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

വിജിലന്‍സ് നല്‍കിയ പണവുമായി ഇന്ന് രാവിലെ പരാതിക്കാരന്‍ എംവിഐയുടെ അഴിഞ്ഞിലത്തെ വാടക വീട്ടിലെത്തി. പിന്നാലെ വീട്ടിലെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെത്തു. അടുക്കളഭാഗത്തെ ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വീട്ടില്‍ വിശദമായ പരിശോധന നടത്തിയ വിജിലന്‍സ് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും നിരവധി തവണ നേരിട്ടും ഏജന്റുമാര്‍ മുഖേനയും ഇയാള്‍ കൈകകൂലി വാങ്ങിയ വിവരം ലഭിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button