KeralaLatest NewsNews

ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് വേട്ട: പരിശോധനയില്‍ 285 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 285 പേര്‍ അറസ്റ്റില്‍. ‘ഓപ്പറേഷന്‍ ഡി ഹണ്ട്’ എന്ന പേരില്‍ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. റെയ്ഡിന്റെ ഭാഗമായി 1820 പേരെയാണ് പരിശോധിച്ചത്. ആകെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Read Also: ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആദ്യമായി പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്നു, എന്നാൽ ഒന്നാം സ്ഥാനം കേരളത്തിനല്ല- വാചസ്പതി

മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ‘ഓപ്പറേഷന്‍ ഡി ഹണ്ട്’. ഓപ്പറേഷന്റെ ഭാഗമായി 1820 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്യു. 285 പേര്‍ അറസ്റ്റിലായി. രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തി.

എംഡിഎംഎ, കഞ്ചാവ്, ഹാഷിഷോയില്‍ ബ്രൗണ്‍ഷുഗര്‍ എന്നിവയാണ് പിടിച്ചെടുത്ത്. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന ആളുകളുടെ ഡേറ്റാബാങ്ക് തയ്യാറാക്കിയും, മയക്കുമരുന്ന് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെ ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്.

തിരുവനന്തപുരം: ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 285 പേര്‍ അറസ്റ്റില്‍. ‘ഓപ്പറേഷന്‍ ഡി ഹണ്ട്’ എന്ന പേരില്‍ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. റെയ്ഡിന്റെ ഭാഗമായി 1820 പേരെയാണ് പരിശോധിച്ചത്. ആകെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ‘ഓപ്പറേഷന്‍ ഡി ഹണ്ട്’. ഓപ്പറേഷന്റെ ഭാഗമായി 1820 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്യു. 285 പേര്‍ അറസ്റ്റിലായി. രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തി.

എംഡിഎംഎ, കഞ്ചാവ്, ഹാഷിഷോയില്‍ ബ്രൗണ്‍ഷുഗര്‍ എന്നിവയാണ് പിടിച്ചെടുത്ത്. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന ആളുകളുടെ ഡേറ്റാബാങ്ക് തയ്യാറാക്കിയും, മയക്കുമരുന്ന് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെ ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles

Back to top button