KeralaLatest NewsNews

സിആര്‍പിഎഫ് രാജ്യത്തിന് അഭിമാനം, പിണറായിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം മലയാളിയെന്ന നിലക്ക് അപമാനം

ഗവര്‍ണറുടെ സുരക്ഷക്കായി കേന്ദ്ര സേന വന്നതിനെ പരിഹസിച്ച മുഖ്യമന്ത്രിയ്ക്ക് എതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍

എറണാകുളം: ഗവര്‍ണറുടെ സുരക്ഷക്കായി കേന്ദ്ര സേന വന്നതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രംഗത്ത്. ‘സിആര്‍പിഎഫ് ആര്‍എസ്എസുകാര്‍ക്ക് സംരക്ഷണം നല്‍കാനെന്ന പരാമര്‍ശം ഖേദകരവും, വസ്തുതാ വിരുദ്ധവുമാണ്. സിആര്‍പിഎഫ് രാജ്യത്തിന് അഭിമാനമാണ്. പിണറായിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം മലയാളിയെന്ന നിലക്ക് അപമാനകരമാണ്. ഏറെ മലയാളികളും ഭാഗമായ സിആര്‍ പിഎഫിന്റെ മനോവീര്യം തകര്‍ത്തു. മുഖ്യമന്ത്രി രാജ്യത്തോട് മാപ്പ് പറയണം. സര്‍ക്കാരിന്റെ പല ഇടപെടലുകള്‍ക്കും ഗവര്‍ണര്‍ തടസ്സമായി, അതാണ് സര്‍ക്കാരിന്റെ പ്രശ്‌നം. സംസ്ഥാന പോലീസിന് വീഴ്ച പറ്റിയതു കൊണ്ടാണ് ഗവര്‍ണറുടെ സുരക്ഷക്ക് കേന്ദ്രസേന വന്നത്. ഗവര്‍ണറുടെ റൂട്ട് ചോര്‍ച്ച അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്? മാവോയിസ്റ്റുകളേയും തീവ്രവാദികളെയും നേരിടുന്ന സിആര്‍പിഎഫിനെ ആര്‍എസ്എസുമായി കൂട്ടിക്കെട്ടിയത് ലജ്ജാകരമാണ്. മോദിയോടുള്ള അന്ധമായ എതിര്‍പ്പ് കാരണം സേനയെ അപമാനിക്കരുത്. ഗവര്‍ണര്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതാണ് തെറ്റ്’, അദ്ദേഹം പറഞ്ഞു.

Read Also: ബീഹാറിൽ 9 കോൺ​ഗ്രസ് എംഎൽഎമാരെ കാണാനില്ല, അവരുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് കോൺ​ഗ്രസ് നേതൃത്വം

ഗവര്‍ണ്ണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയതോടെ ഗവര്‍ണ്ണര്‍ക്കെതിരായ രാഷ്ട്രീയപോര് കടുപ്പിക്കാനാണ് സിപിഎം നീക്കം. സിആര്‍പിഎഫ് ഇറങ്ങിയതിന് പിന്നാലെ കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതിനെയും സംശയത്തോടെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന്റെ കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമോ എന്നും സര്‍ക്കാര്‍ സംശയിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button