KeralaLatest NewsNews

പ്രണയത്തില്‍ നിന്ന് പിന്മാറിയ 15 കാരിയെ ഭീഷണിപ്പെടുത്തി, പെണ്‍കുട്ടി വിഷം കഴിച്ച് മരിച്ചു: അന്‍വര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ചു. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട്, താനുമായി ഉള്ള ബന്ധം അവസാനിപ്പിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണിയുണ്ടായിരുന്നു.

Read Also: വിവാഹ മോചന കേസ് നിലനില്‍ക്കെ ഭാര്യയുടെ വീട്ടുമുറ്റത്ത് തീ കൊളുത്തി ജീവനൊടുക്കി യുവാവ്

വിഷം കഴിച്ച പെണ്‍കുട്ടിയെ മംഗലാപുരത്തും ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് ദിവസം പെണ്‍കുട്ടി ചികിത്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ യുവാവിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ബദിയടുക്ക പൊലീസിന് പരാതി നല്‍കിയിരുന്നു.

പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവിനെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് കണ്ടെത്തി. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറാന്‍ ശ്രമിച്ചതോടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button