Latest NewsNewsIndia

പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ജാതി സെൻസസ് നടത്തണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ജാതി സെൻസസ് നടത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ എത്ര ഒബിസി, ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുണ്ടെന്ന് രാജ്യം മുഴുവൻ അറിയണം. അതുകൊണ്ട് ജാതി സെൻസസ് വളരെ പ്രധാനമാണെന്ന് അദ്ദേഹം അറിയിച്ചു.

Read Also: വിവാഹ മോചന കേസ് നിലനില്‍ക്കെ ഭാര്യയുടെ വീട്ടുമുറ്റത്ത് തീ കൊളുത്തി ജീവനൊടുക്കി യുവാവ്

ബിഹാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സാമൂഹ്യനീതി നടപ്പാക്കേണ്ട കടമ ബിഹാറിനുണ്ടെന്നും രാജ്യം ബിഹാറിനെ ഉറ്റുനോക്കുകയാണന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെതിരെയും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാർ കർഷകരെയും തൊഴിലാളികളെയും സഹായിക്കുന്നില്ല. അവർക്ക് നേരെ ബാങ്ക് വാതിലുകൾ അടഞ്ഞുകിടക്കുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ശതകോടീശ്വരന്മാർക്കായി സർക്കാരിന്റെ എല്ലാ വാതിലുകളും തുറന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ യാത്രയിൽ തങ്ങൾ ‘ന്യായ്’ (നീതി) എന്ന വാക്ക് ചേർത്തിട്ടുണ്ട്. ഇന്നത്തെ ഇന്ത്യയിൽ പാവപ്പെട്ട ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവുമായ നീതി ലഭിക്കുന്നില്ല. ഇതുമൂലം രാജ്യത്തിന് പുരോഗതി കൈവരിക്കാൻ കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്തിനാവശ്യം കേരളീയം പോലുള്ള പരിപാടികള്‍, ഇതിനെ ധൂര്‍ത്തായി കാണേണ്ടതില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button