Latest NewsNewsIndia

ഇടക്കാല ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ: പിഎം കിസാൻ ആനുകൂല്യത്തുക വർദ്ധിപ്പിക്കാൻ സാധ്യത

രാജ്യത്ത് ഏകദേശം 15 കോടി കർഷകരാണ് ഉള്ളത്

ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന ഇടക്കാല ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് രാജ്യത്തെ കർഷകർ. ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പിഎം കിസാൻ സമ്മാൻനിധിയുടെ അനുകൂല്യത്തുകയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്. പ്രതിവർഷം 8,000 രൂപയോ, 9000 രൂപയോ ആക്കി ഉയർത്താനാണ് സാധ്യത. നിലവിൽ, മൂന്ന് ഗഡുക്കളായി പ്രതിവർഷം 6,000 രൂപയാണ് കർഷകർക്ക് നൽകുന്നത്.

രാജ്യത്ത് ഏകദേശം 15 കോടി കർഷകരാണ് ഉള്ളത്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 8.56 കോടി ചെറുകിട, ഇടത്തരം കർഷകരാണ് പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം നേടുന്നത്. കേരളത്തിൽ മാത്രം 23.40 ലക്ഷം കർഷകരാണ് ഉള്ളത്. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകരാണ് സഹായം ലഭിക്കാൻ യോഗ്യർ. അതേസമയം, അനർഹർ ഇതിനകം കൈപ്പറ്റിയ ആനുകൂല്യം മുഴുവനും തിരിച്ചടക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 1.89 കോടി രൂപയുടെ സ്വർണം

shortlink

Related Articles

Post Your Comments

Related Articles


Back to top button