Latest NewsKeralaNews

രാജ്യത്തെ മികച്ച പത്ത് സ്റ്റേഷനുകളില്‍ ഇടം പിടിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍

കുറ്റിപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ച് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍. 17,000 സ്റ്റേഷനുകളില്‍ നിന്നാണ് കുറ്റിപ്പുറം ആദ്യ പത്തില്‍ ഇടം പിടിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പട്ടികയില്‍ കേരളത്തില്‍ ഒന്നാമതാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന പരാതികളില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നതും സ്റ്റേഷന് നേട്ടമായി. ഫെബ്രുവരി ആറാം തിയതി പുരസ്‌കാരം ഏറ്റുവാങ്ങും.

Read Also: ‘മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇത് അവസാന തെരഞ്ഞെടുപ്പാവും’ , ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്ന് ഖാർഗെ

നവംബറില്‍ തന്നെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. മുന്‍കാലത്ത് പ്രവര്‍ത്തിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടേയും മികച്ച പ്രവര്‍ത്തന ഫലമായാണ് ഈ അവാര്‍ഡിന് അര്‍ഹരായതെന്ന് സിഐ പത്മരാജന്‍ പറയുന്നു.

വനിതകളുടെ പരാതികള്‍ പ്രത്യേകമായി പരിഗണിക്കാറുണ്ട്. പോക്‌സോ കേസുള്‍പ്പെടെ സമബന്ധിതമായ തീര്‍പ്പാക്കാറുണ്ടെന്ന് കുറ്റിപ്പുറം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വനിതാ കേസുകളുള്‍പ്പെടെ പരിഗണിക്കുന്നതിലുള്ള സ്റ്റേഷന്റെ പ്രവര്‍ത്തന രീതിയാണ് ഈ നേട്ടത്തിന് അര്‍ഹരാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button