Latest NewsKeralaNews

വ്യാജ രസീത് ഉപയോഗിച്ച് ക്ഷേത്രത്തിൽ നിന്നും പണം തട്ടി; ഇ​ട​ത് കൗ​ൺ​സി​ല​റു​ടെ ത​ട്ടി​പ്പ് പൊളിയുമ്പോൾ

മഞ്ചേരി: വ്യാജ രസീത് ഉപയോഗിച്ച് ക്ഷേത്രത്തിൽ നിന്നും പണം അപഹരിച്ച ജീവനക്കാരനെതിരെ നടപടി. ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് കൗൺസിലറും മലബാർ ദേവസ്വം ബോർഡ് ജീവനക്കാരനും ആയിരുന്ന പുത്തൻ മഠത്തിൽ വിശ്വനാഥനെതിരെയാണ് നടപടി. കരുവമ്പ്രം വിഷ്ണു കരിങ്കാളി ക്ഷേത്രത്തിൽ വഴിപാട് അസിസ്റ്റന്റ് ആയാണ് വിശ്വനാഥൻ ജോലി ചെയ്തിരുന്നത്.

വിഷയത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. അഡ്വക്കേറ്റ് ഇ കെ ശിവപ്രകാശിന്റെ അന്വേഷണ റിപ്പോർട്ട്, ട്രസ്റ്റി ബോർഡ് തീരുമാനം തുടങ്ങിയവ പരിഗണിച്ചാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് എന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ കൗണ്ടറിൽ വരുന്ന വഴിപാടുകൾ ചീട്ടാക്കി തിരിക്കൽ ആയിരുന്നു വിശ്വനാഥൻ ചെയ്തിരുന്നത്. കൗണ്ടറിൽ ഭക്തർ നൽകുന്ന തുക വ്യാജ രസീത് നൽകി സ്വീകരിച്ച് തിരിമറി നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ആദ്യം ഇയാളെ സർവീസ് സസ്‌പെൻഡ് ചെയ്തു. പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതും സർവീസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചതും.

സംഭവമായി ബന്ധപ്പെട്ട ദേവസ്വം ബോർഡ് മഞ്ചേരി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അതേസമയം തനിക്കെതിരെ സ്വീകരിച്ച നടപടിയിൽ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറുടെ മുന്നിൽ വിശ്വനാഥൻ അപ്പീൽ നൽകിയിരിക്കുകയാണ്. എന്നാൽ, കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി ദേവസ്വം ബോർഡ് പിരിച്ചുവിട്ട ജീവനക്കാരനെ നഗരസഭാംഗമായി തുടരാൻ അനുവദിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്. ഇതിന്റെ ഭാഗമായി കൗൺസിലറുടെ രാജി ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരത്തെ ഗൃഹസമ്പർക്ക പ്രചാരണ പ്രവർത്തനങ്ങളും പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. വിശ്വനാഥൻ രാജിവയ്ക്കാത്ത സാഹചര്യമാണെങ്കിൽ മുൻസിപ്പാലിറ്റിക്ക് മുന്നിൽ സത്യാഗ്രഹം ഇരിക്കാനും വിശ്വാസികളെ ഉൾപ്പെടുത്തി ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും യൂത്ത് കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button