KeralaLatest NewsNews

ട്രെയിന്‍ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു, മരിച്ചവര്‍ മോഷ്ടാക്കളെന്ന് പൊലീസ്

കാസര്‍കോട്: കാസര്‍കോട് പള്ളത്ത് ഇന്ന് പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിര്‍ (19), നിഹാല്‍ (19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളില്‍ പ്രതികളായിരുന്നു ഇരുവരും. ഇവര്‍ മോഷ്ടിച്ചതെന്ന് കരുതുന്ന നാല് മൊബൈല്‍ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ റെയില്‍വേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്നാണ് പൊലീസ് നിഗമനം.

Read Also: രഞ്ജിത് ശ്രീനിവാസന് നീതി ലഭിച്ചു: സ്വാഗതാർഹമായ വിധിയെന്ന് കെ സുരേന്ദ്രൻ

കാസര്‍കോട് പള്ളത്ത് രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ പാളത്തിന് സമീപത്ത് നിന്ന് കണ്ടെത്തി എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം. പുലര്‍ച്ചെ 5.20ന് ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് പൊലീസെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button