KeralaLatest NewsNews

ചാവേർ സ്ഫോടന പദ്ധതി: മലയാളിയായ ഐഎസ് ഭീകരൻ ഉൾപ്പെട്ട കേസിലെ വിധി ഫെബ്രുവരി 7ന് പ്രഖ്യാപിക്കും

2018 മെയ് പതിനഞ്ചാം തീയതിയാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്

തിരുവനന്തപുരം: കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ട കേസിലെ വിധി ഫെബ്രുവരി 7ന് പ്രഖ്യാപിക്കും. മലയാളിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറാണ് കേസിലെ പ്രധാന പ്രതി. കൊച്ചിയിൽ വച്ചാണ് റിയാസ് അബൂബക്കർ ചാവേർ സ്ഫോടനം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട കേസ് കൊച്ചി എൻഐഎ കോടതിയാണ് ആണ് പരിഗണിച്ചത്.

പാലക്കാട് കൊല്ലംകോട് സ്വദേശിയാണ് റിയാസ് അബൂബക്കർ. 2018 മെയ് പതിനഞ്ചാം തീയതിയാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. തുടർന്ന് ഇയാൾക്കെതിരെ യുഎപിഎയിലെ സെക്ഷൻ 38, 39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങൾ ചുമത്തുകയായിരുന്നു.

Also Read: വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇക്കാര്യങ്ങൾ അറിയാം

റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടിൽ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി കോടതിയിൽ ഹാജരാക്കിയത്. ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമാണ് എൻഐഎയുടെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button