KeralaLatest NewsNews

ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ പിതാവിന്റെ ശ്രമം: അറസ്റ്റ്

പാമ്പാടി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പാമ്പാടി: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ പിതാവിന്റെ ശ്രമം. സംഭവത്തിൽ പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കുടുംബപ്രശ്നത്തെ തുടർന്ന് ഇയാള്‍ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ഈ സമയം ഉറങ്ങുകയായിരുന്ന ഒരു വയസുള്ള ഇളയ കുട്ടി ഇവരുടെ ശബ്ദം കേട്ട് ഉറക്കമുണർന്ന് കരഞ്ഞു. തുടർന്നാണ് ഇയാള്‍ കുട്ടിയെ എടുത്തുപൊക്കി തറയില്‍ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. എന്നാല്‍ ഇത് കുട്ടിയുടെ മാതാവ് തടഞ്ഞതിനാല്‍ അപകടം സംഭവിച്ചില്ല.

read also: ഗ്യാസ് മാറാൻ ഭക്ഷണത്തിന് ശേഷം ചെയ്യേണ്ടത്

പാമ്പാടി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button