KeralaLatest NewsNews

ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹൻ ഡാറ്റ ബേസിൽ ഉൾപ്പെടുത്തണം: നിർദ്ദേശവുമായി എംവിഡി

വാഹന ഉടമകൾക്ക് പരിവാഹൻ വെബ്സൈറ്റ് മുഖാന്തരം മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്താവുന്നതാണ്

സംസ്ഥാനത്തെ വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹൻ ഡാറ്റ ബേസിൽ ഉൾപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമകൾക്ക് സ്വന്തമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൊബൈൽ നമ്പറുകൾ വാഹൻ ഡാറ്റ ബേസിൽ ഉൾപ്പെടുത്താനുള്ള അവസാന തീയതി ഫെബ്രുവരി 29 ആണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് നൽകുന്ന സേവനങ്ങൾ സുതാര്യവും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

വാഹന ഉടമകൾക്ക് പരിവാഹൻ വെബ്സൈറ്റ് മുഖാന്തരം മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്താവുന്നതാണ്. അതേസമയം, സ്വന്തമായി അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് ഏതെങ്കിലും രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടതിനുശേഷം മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി, സമയബന്ധിതമായി തന്നെ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

Also Read: ഇടക്കാല ബഡ്ജറ്റിന് ഇനി മണിക്കൂറുകൾ! ഓഹരി വിപണിയിൽ മിന്നും പ്രകടനവുമായി ആഭ്യന്തര സൂചികകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button