KeralaLatest NewsNews

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 13 കാരി ഗര്‍ഭിണി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി രണ്ടാനച്ഛന്‍

കൊച്ചി: 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 83 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. അസം സ്വദേശിയെയാണ് പെരുമ്പാവൂര്‍ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

Read Also: മദ്യം വാങ്ങാന്‍ സൗകര്യം ഉണ്ടാക്കിത്തരണമെന്ന നവകേരള സദസിലെ പരാതിക്ക് ഉടനടി പരിഹാരം കണ്ട് പിണറായി സര്‍ക്കാര്‍

2021 ഓഗസ്റ്റില്‍ കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. ആസാം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ഇവരുമായി അടുപ്പത്തിലാവുകയും കൂടെ താമസമാക്കുകയും ചെയ്തു.

പിന്നീട് അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി. അഞ്ചു തവണ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്ക് ദേഹ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണ് എന്ന് വ്യക്തമായത്. ഡോക്ടര്‍ വിവരമറിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button