KeralaLatest NewsNews

പിഞ്ചുകുഞ്ഞുങ്ങളെ പതിനഞ്ചാം നിലയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി പിതാവ്, കൂട്ടുനിന്ന് കാമുകി: ഇരുവരെയും തൂക്കിലേറ്റി

രാജ്യവ്യാപകമായി കോലാഹലം സൃഷ്ടിച്ച കേസിൽ യുവാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി. ചോങ്‌കിംഗിലെ ഒരു ബഹുനില അപ്പാർട്ട്‌മെൻ്റിൻ്റെ 15-ാം നിലയിൽ നിന്ന് രണ്ട് കുട്ടികളെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് യുവാവിനെയും കാമുകിയെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇവരുടെ വധശിക്ഷ അടുത്തിടെ രാജ്യത്തെ പരമോന്നത കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് ഇപ്പോൾ വധശിക്ഷ നടപ്പാക്കിയത്.

2020 നവംബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാങ് ബോയും കാമുകി യെ ചെങ്‌ചെനും ചേർന്ന് ഇയാളുടെ രണ്ട് വയസുള്ള മകളെയും ഒരു വയസുള്ള മകനെയും 15-ാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ, രണ്ട് ശിശുക്കളെ കൊലപ്പെടുത്താൻ ഷാങ്ങും യെയും ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. പ്രാദേശിക പ്രോസിക്യൂട്ടർമാർ ഇരുവർക്കുമെതിരെ മനപ്പൂർവമായ നരഹത്യ കുറ്റം ചുമത്തി.

സോങ്‌കിംഗ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് പുറപ്പെടുവിച്ച കുറ്റപത്രം അനുസരിച്ച്, ഷാങ്ങും യെയും സോഷ്യൽ മീഡിയയിലൂടെ കണ്ടുമുട്ടുകയും ബന്ധം പ്രണയമായി മാറുകയും ചെയ്തു. വിവാഹമോചിതയായ ഴാങ്ങിനോട് കുട്ടികളുണ്ടെങ്കിൽ കൂടെ താമസിക്കില്ലെന്ന് കാമുകി പറഞ്ഞു. തുടർന്നാണ് കുട്ടികളെ ഒഴിവാക്കാൻ ഇയാൾ പദ്ധതി ഇട്ടത്. 2020 ഫെബ്രുവരിയിൽ, ഷാങ്ങും യെയും മുൻഭാര്യയിൽ തനിക്കുണ്ടായ രണ്ട് കുട്ടികളെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ തുടങ്ങി. ശിശുമരണത്തിലേക്ക് നയിക്കുന്ന ഒരു ആകസ്മിക കൊലപാതകം ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2021 ജൂലൈയിൽ കേസിൻ്റെ ആദ്യ വിചാരണയ്ക്കിടെ, കുട്ടികളുടെ അമ്മ ചെൻ മൈലിൻ കോടതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെടുകയും തൻ്റെ മുൻ ഭർത്താവിനും കാമുകിക്കും കർശനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മനഃപൂർവമായ നരഹത്യ എന്ന കുറ്റത്തിന് 2021 ഡിസംബർ 28-ന് ചോങ്‌കിംഗിലെ ഒരു കോടതി ഷാങ്ങിനെയും യെയെയും വധശിക്ഷയ്ക്ക് വിധിച്ചു. തുടർന്ന് ഷാങ്ങും യെയും അപ്പീൽ സമർപ്പിച്ചു. ചൈനയിലെ പരമോന്നത നീതിപീഠമായ സുപ്രീം പീപ്പിൾസ് കോടതി, ഷാങ്ങിൻ്റെയും യെയുടെയും വധശിക്ഷ ശരിവെക്കുകയും അവർ മറ്റുള്ളവരുടെ ജീവൻ മനഃപൂർവമായും നിയമവിരുദ്ധമായും അപഹരിച്ചുവെന്നും വിധിച്ചു. മനഃപൂർവമായ നരഹത്യയാണ് ഇവരുടെ പ്രവൃത്തിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button