Latest NewsKeralaNews

മകളുടെ പേരില്‍ കേസെടുത്ത് അച്ഛനെ കുടുക്കാന്‍ ബിജെപി ശ്രമം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരില്‍ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എം.വി ഗോവിന്ദന്‍. ബിജെപി കേസുകള്‍ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎല്‍എ തന്നെയാണ് നിയമസഭയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഒടുവിൽ 20 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി: ശബരിമലയിൽ പോകാനെത്തിയപ്പോൾ എടുത്ത ടിക്കറ്റ് അഭിലാഷിനെ കോടീശ്വരനാക്കി

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എയിംസ് പോലുള്ള വികസന പദ്ധതികളോടും കേന്ദ്രസര്‍ക്കാരിന് അനുകൂല സമീപനം ഇല്ല. സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞ അദ്ദേഹം ഈ പദ്ധതി ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button