Latest NewsKeralaIndia

ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുല്‍ ആര്‍ നായര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്: ഇനി എൻഎസ്ജിയിൽ

തിരുവനന്തപുരം: ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുല്‍ ആർ.നായർ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്നു. വിവിഐപി സുരക്ഷാ ചുമതല നിർവഹിക്കുന്ന എൻഎസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാർഡ്്) ലേക്കാണ് നിയമനം. കേരള കേഡറില്‍, 2008 ബാച്ച്‌ ഉദ്യോഗസ്ഥനാണ് രാഹൂല്‍. ഡിഐജിയായി അഞ്ചുവർഷത്തേക്കാണ് നിയമനം.

നേരത്തെ കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥരായിരുന്ന അരുണ്‍കുമാർ, ഐജി: സുരേഷ് രാജ് പുരോഹിത് എന്നിവർ പ്രധാനമന്ത്രിയുടെ സുരക്ഷാവലയത്തിന്റെ ചുക്കാൻ പിടിച്ച മലയാളി സാന്നിധ്യങ്ങളായിരുന്നു. രാഹുല്‍ ആ നായരിന്റെ നിയമന ഉത്തരവ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. ഉടൻ അദ്ദേഹം ചുമതല ഏല്‍ക്കും.

കണ്ണൂർ റേഞ്ച് ഡിഐജിയായിരുന്ന രാഹുലിനെ 2023 ഫെബ്രുവരിയിലാണ് ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് മാറ്റിയത്. നേരത്തെ, സിഐഎസ്‌എഫ് അടക്കമുള്ള കേന്ദ്ര ഏജൻസിയിലേക്ക് രാഹുല്‍ നിയമിതനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തീർത്തും അപ്രതീക്ഷിതമായി എൻഎസ്ജിയിലേക്ക് നിയമനം കിട്ടുകയായിരുന്നു.

പഴുതടച്ച രക്ഷാപ്രവർത്തനമാണ് രാജ്യത്തെ ഏഴായിരത്തോളം വരുന്ന ദേശീയ സുരക്ഷാ സേന (NSG) കമാൻഡോകളുടെ ഉത്തരവാദിത്തം. ലോകത്തു തന്നെ ഏറ്റവും മികച്ച പരിശീലനം നേടിയിട്ടുള്ളതും ഏത് അവസ്ഥയെയും നേരിടാൻ പര്യാപ്തമായതുമായ സേനകളില്‍ ഒന്നു കൂടിയാണ് എൻഎസ്ജി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button