Latest NewsIndia

റിസർവ് ബാങ്ക് മുൻഗവർണർ സജീവ രാഷ്ട്രീയത്തിലേക്ക്: രഘുറാം രാജൻ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആയേക്കും

മുംബൈ: റിസർവ് ബാങ്ക് മുൻഗവർണർ രഘുറാം രാജൻ രാഷ്ട്രീയത്തിലിറങ്ങുന്നു. രഘുറാം രാജൻ കോൺ​ഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. ദീർഘനാളായി കോൺഗ്രസുമായി അടുപ്പംപുലർത്തുന്ന രഘുറാം രാജൻ മോദി സർക്കാരിന്റെ കടുത്ത വിമർശകനാണ്.

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ പൊതുസ്ഥാനാർത്ഥിയായി ഇദ്ദേഹം രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2013-16 കാലത്ത് റിസർവ് ബാങ്ക് ഗവർണറായിരുന്നു രഘുറാം രാജൻ. കഴിഞ്ഞദിവസം മുൻ മുഖ്യമന്ത്രിയും ശിവസേന(യു.ബി.ടി.) നേതാവുമായ ഉദ്ധവ് താക്കറെയെ രഘുറാം രാജൻ സന്ദർശിച്ചിരുന്നു.

27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽനിന്ന് ആറ് ഒഴിവുകളാണുള്ളത്. നിലവിലെ അംഗബലമനുസരിച്ച് 44 അംഗങ്ങളുള്ള കോൺഗ്രസിന് ഒരാളെ ജയിപ്പിക്കാനാവും. ഉദ്ധവ് ശിവസേനയ്ക്കും ശരദ്പവാർ വിഭാഗം എൻ.സി.പി.ക്കും അവരുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലമില്ലാത്തതിനാൽ മഹാവികാസ് അഘാഡി അവരുടെ പൊതുസ്ഥാനാർഥിയായി രഘുറാം രാജനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button