ThiruvananthapuramLatest NewsKeralaNews

മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങി, നേരെ ബിവറേജസ് ഔട്ട്‌ലെറ്റിലെത്തി വീണ്ടും കവർച്ച: പ്രതികൾ അറസ്റ്റിൽ

മദ്യം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിയുന്നത് കണ്ട മോഷ്ടാക്കൾ ക്യാമറയും ഡിവിആറും മോണിറ്ററും ഉൾപ്പെടെയുള്ള ഉപകരണങ്ങളെടുത്ത് കടന്നുകളയുകയായിരുന്നു

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പാലോട് ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്താണ് പ്രതികൾ മോഷണം നടത്തിയത്. സംഭവത്തിൽ സജീർ, വിഷ്ണു, ബാബു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവരാണ് മൂവരും. ഇതിന് പിന്നാലെയാണ് ബിവറേജസ് ഔട്ട്‌ലെറ്റിലും കവർച്ച നടത്തിയത്. പാലോട് പാണ്ഡ്യൻപാറ മേഖലയോട് ചേർന്നാണ് വിദേശമദ്യ ഷോപ്പ് സ്ഥിതി ചെയ്യുന്നത്.

മദ്യം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിയുന്നത് കണ്ട മോഷ്ടാക്കൾ ക്യാമറയും ഡിവിആറും മോണിറ്ററും ഉൾപ്പെടെയുള്ള ഉപകരണങ്ങളെടുത്ത് കടന്നുകളയുകയായിരുന്നു. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയിട്ടുണ്ട്. തൊട്ടടുത്ത ദിവസം സ്ഥാപനം തുറക്കാൻ മാനേജർ ഷോപ്പിൽ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം മനസ്സിലാക്കുന്നത്. മദ്യക്കുപ്പികൾ നിലത്ത് വാരിവലിച്ച നിലയിലായിരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Also Read: ഒടുവിൽ 20 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി: ശബരിമലയിൽ പോകാനെത്തിയപ്പോൾ എടുത്ത ടിക്കറ്റ് അഭിലാഷിനെ കോടീശ്വരനാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button