Latest NewsNewsIndia

പ്രധാനമന്ത്രി നാളെ ഒഡീഷയിൽ എത്തും, ഉദ്ഘാടനം ചെയ്യുക 69,000 കോടി രൂപയുടെ വികസന പദ്ധതികൾ

റേമേഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതാണ്

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി മൂന്നിന് ഒഡീഷ സന്ദർശിക്കും. നാളെ ഒഡീഷയിൽ എത്തുന്ന അദ്ദേഹം 69,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. സംബൽപ്പൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

റേമേഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതാണ്. വൈദ്യുതി, കൽക്കരി എന്നീ മേഖലയിൽ 29,000 കോടിയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ഇതിനോടൊപ്പം 3 ഫസ്റ്റ് മൈൽ കൽക്കരി കണക്ടിവിറ്റി പദ്ധതികൾ കൂടി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നതാണ്.

Also Read: ക്ഷേത്രത്തിൽ ആദ്യം തൊഴേണ്ടത് പ്രധാന മൂർത്തിയെയോ? അറിയാം ഇക്കാര്യങ്ങൾ

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാന പൊതുപരിപാടികളിലെല്ലാം പ്രധാനമന്ത്രി പങ്കെടുക്കും. നിലവിൽ, സംസ്ഥാനത്ത് വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക ഇടങ്ങളിൽ വൻ പോലീസ് സന്നാഹത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button