KeralaLatest NewsNews

മോളേ ഒരു കമ്പനി തുടങ്ങിക്കോ..! മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എ​മ്മി​നും ‘പെ​ന്‍​ഷ​ന്‍ ട്രോ​ള്‍’

തിരുവനന്തപുരം: ഭാര്യയുടെ പെൻഷൻ ഉപയോഗിച്ചാണ് മകൾ വീണ വിജയൻ കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ട്രോ​ളാ​ക്കിയതോടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇടത്-വലത് സൈ​ബ​ര്‍ യു​ദ്ധം നടക്കുകയാണ്. മുഖ്യനെതിരെ ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. മു​ഖ്യ​മ​ന്ത്രി കോ​മ​ഡി നി​ര്‍​ത്ത​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം.

‘ഇ​താ മോ​ളെ എ​ന്‍റെ പെ​ന്‍​ഷ​ന്‍ തു​ക..​ഒ​രു ക​മ്പ​നി തു​ട​ങ്ങു​മോ’ എ​ന്ന് ചോ​ദി​ച്ചു​ള്ള പ​രി​ഹാ​സ കാ​ര്‍​ട്ടൂ​ണു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്രചരിക്കുന്നു​ണ്ട്. ‘അ​മ്മ​യു​ടെ പെ​ന്‍​ഷ​ന്‍ കൊ​ണ്ട് ബം​ഗ​ളൂ​രു​വി​ല്‍ ബി​സി​ന​സ് തു​ട​ങ്ങി​യ കേ​ര​ള​ത്തി​ലെ ഏ​ക മ​ല​യാ​ളി വ​നി​ത​യു​ടെ പേ​രെ​ന്താ​മ​ക്ക​ളേ… , കോ​ടി​ക​ളു​ടെ ബി​സി​ന​സ് തു​ട​ങ്ങാ​ന്‍ പെ​ന്‍​ഷ​നു​മാ​യി വ​രു​ന്ന അ​മ്മ, ഈ ​കാ​പ്‌​സ്യൂ​ള്‍ കൈയി​ല്‍ വ​ച്ചേ​ക്ക് മാ​മ, മോ​നേ ബാ​ങ്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​മ്മ​യു​ടെ പെ​ന്‍​ഷ​ന്‍ കാ​ശോ​ക്കെ എ​ന്ത് ചെ​യ്തു…​അ​യ്യോ അ​ത് ക​മ്പ​നി തു​ട​ങ്ങി അ​മ്മേ…’ തു​ട​ങ്ങി​യ സ​ചി​ത്ര ട്രോ​ളു​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ കൈയ​ട​ക്കു​ന്ന​ത്.

സാ​മൂ​ഹ്യ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പെ​ന്‍​ഷ​ന്‍ പ്ര​സ്താ​വ​ന​യെ കൂ​ട്ടി​യി​ണ​ക്കി​കൊ​ണ്ടാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും എ​തി​രാ​ളി​ക​ളും സ​ര്‍​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. ഭാ​ര്യ റി​ട്ട​യ​ർ ചെ​യ്ത​പ്പോ​ള്‍ കി​ട്ടി​യ പെ​ന്‍​ഷ​ന്‍ തു​ക കൊ​ണ്ടാ​ണ് മ​ക​ള്‍ വീ​ണ എ​ക്‌​സോ​ലോ​ജി​ക് ക​മ്പ​നി തു​ട​ങ്ങി​യ​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ ആ​ക്ഷേ​പ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്. വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി എ​ക്‌​സാ​ലോ​ജി​ക്കും സി​എം​ആ​ര്‍​എ​ലും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടി​യാ​യി​രു​ന്നു​പ്ര​തി​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button