Latest NewsKeralaIndiaNews

സുഖജീവിതം! കേരളത്തിൽ നിന്നും 9 മാസം മുൻപ് നാടുകടത്തിയ അരിക്കൊമ്പൻ ഇപ്പോൾ എവിടെ?

കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​നെ നാടുകടത്തിയിട്ട് ഒൻപത് മാസം തികയുന്നു. ത​മി​ഴ്നാ​ട് കോ​ത​യാ​ർ വ​ന​മേ​ഖ​ല​യി​ലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാടുകടത്തിയെങ്കിലും ആ​ന പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെന്നാണ് തമിഴ്നാട് വ​നം വ​കു​പ്പ് വ്യക്തമാക്കുന്നത്. കോ​ത​യാ​ർ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്താ​ണ് അ​രി​ക്കൊ​മ്പ​ൻ ഉ​ള്ള​ത്. ഒ​രേസ​മ​യം കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും വ​നം​വ​കു​പ്പി​ന് ത​ല​വേ​ദ​ന​യാ​യ അ​രി​ക്കൊ​മ്പ​നെ ഒ​ടു​ക്കം മ​യ​ക്കു​വെ​ടി വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. അ​രി​ക്കൊ​മ്പ​ൻ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ഇ​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ത്തു.

കോ​ത​യാ​ർ ഡാ​മി​ലും ഡാ​മി​ന്‍റെ വൃ​ഷ്‌ടി പ്ര​ദേ​ശ​ങ്ങ​ളി​ലും അ​രിക്കൊമ്പ​ൻ എ​ത്തു​ന്നു​ണ്ട്. റേ​ഡി​യോ കോ​ള​ർ സം​വി​ധാ​നം വ​ഴി ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ആ​ന​യ​ക്ക് ഇ​ഷ്ട​മാ​യ കാ​ട്ടു പു​ല്ലും മു​ള​യും ഈ​റ​യും ഒ​ക്കെ ഉ​ള്ള കാ​ടാ​ണ് കോ​താ​യ​ർ. ഇ​വി​ടെ മേ​ഞ്ഞ് ന​ട​പ്പു​ണ്ട്. ആ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ വ​നം ഗാ​ർ​ഡു​മാ​ർ ഇ​വി​ടു​ണ്ട്. അ​വ​രു​ടെ റി​പ്പോ​ർ​ട്ട് അം​ബാ​സ​മു​ദ്ര​ത്തെ വ​നം ഒ​ഫീ​സി​ൽ വി​ശ​ക​ല​നം ചെ​യ്യു​ന്നു​ണ്ട്. ഇ​ട​യ​ക്ക് മ​ദ​പ്പാ​ടു​ണ്ടാ​യി​രു​ന്നു. അ​ന്ന് വ​ലി​യ പ​രാ​ക്ര​മ​മൊ​ന്നും കി​ട്ടി​യ​തു​മി​ല്ല.

ആ​ന​യ്ക്ക് ഉ​പ്പും പോ​ഷ​ക സ​മ്പു​ഷ്‌ടമാ​യ ആ​ഹാ​ര​വും ചി​ല പ്ര​ത്യേ​ക പോ​യി​ന്‍റുക​ളി​ൽ വ​യ്ക്കും. അ​ത് അ​രിക്കൊമ്പ​ൻ ഭ​ക്ഷി​ക്കാ​റു​മു​ണ്ട്.ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി പ​രി​ഭ്രാ​ന്ത്രി​യു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി ഉ​ൾ​ക്കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ട​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ നെ​യ്യാ​ർ, ശെ​ന്തു​രു​ണി വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കോ​ത​യാ​ർ വ​ന​മേ​ഖ​ല​യി​ലാ​ണ് ആ​ന​യെ തു​റ​ന്നു​വി​ട്ട​ത്. ആ​ന​യു​ടെ മു​റി​വു​ക​ൾ​ക്ക് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ് തു​റ​ന്നു​വി​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button