Latest NewsNewsIndia

‘പുകവലിക്കുന്ന സീതാദേവി’: രാമായണത്തെ അധിക്ഷേപിച്ച്‌ നാടകം, കേസ്

ലളിതകലാ കേന്ദ്രം മേധാവി ഉള്‍പ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.

പൂനെ: ഭഗവാൻ ശ്രീരാമനെയും സീതാദേവിയെയും അധിക്ഷേപിക്കുന്ന നാടകവുമായി സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാല. സർവകലാശാല വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്.

സീതാദേവി പുകവലിക്കുന്നതടക്കമുള്ള രംഗങ്ങളാണ് നാടകത്തിലുള്ളത്. ഇതിനെതിരെ വിമർശനവുമായി എബിവിപി രംഗത്തെത്തി. വിഷയത്തില്‍ ലളിതകലാ കേന്ദ്രം മേധാവി ഉള്‍പ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.

READ ALSO: കോഴിക്കോട് മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ലളിതകലാകേന്ദ്രം മേധാവി ഡോ. പ്രവീണ്‍ ദത്താത്രയ ഭോലെ, നാടകത്തിന്റെ രചയിതാവ് ഭവേഷ് പാട്ടീല്‍, സംവിധായകൻ ജയ് പെദ്‌നേക്കർ, അഭിനേതാക്കളായ പ്രഥമേഷ് സാവന്ത്, ഹ്രുഷികേശ് ദല്‍വി, യാഷ് ചിഖാലെ തുടങ്ങിയവർക്കെതിരെ മതവിശ്വാസത്തെ അധിക്ഷേപിക്കുക, കലാപാഹ്വാനം, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button