Latest NewsNewsIndia

എല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന: പ്രഖ്യാപിച്ച് പ്രധാനമന്ത്രി, വൈകാരിക നിമിഷമെന്ന് മോദി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘എല്‍.കെ അദ്വാനിജിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു’, മോദി എക്‌സില്‍ കുറിച്ചു. അദ്ദേഹത്തിന് ഭാരതരത്‌ന സമ്മാനിച്ചത് തനിക്ക് വളരെ വൈകാരിക നിമിഷമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ്. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മാരകമാണ്. താഴേത്തട്ടിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിൻ്റെത്. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ എല്ലായ്‌പ്പോഴും മാതൃകാപരവും സമ്പന്നമായ ഉള്‍ക്കാഴ്ചനിറഞ്ഞതുമായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം സുതാര്യമായിരുന്നു. രാഷ്ട്രീയ ധാര്‍മികതയില്‍ മാതൃകാപരമായ നിലപാടായിരുന്നു അദ്ദേഹത്തിന്‍റേത്.

ദേശീയ ഐക്യത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനുംവേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന് ഭാരതരത്ന നല്‍കിയത് തന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും എണ്ണമറ്റ അവസരങ്ങള്‍ ലഭിച്ചുവെന്നത് താന്‍ എപ്പോഴും അംഗീകാരമായി കണക്കാക്കുന്നു’, പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button