Latest NewsNewsIndia

ഉത്തരേന്ത്യയിൽ കനത്ത മഞ്ഞുവീഴ്ച: ഡൽഹി-കാശ്മീർ വിമാന സർവീസുകൾ റദ്ദ് ചെയ്തു

കഴിഞ്ഞ ദിവസം മുതൽ കാശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്

ന്യൂഡൽഹി: കാശ്മീർ അടക്കമുള്ള വടക്കൻ മേഖലകളിൽ മഞ്ഞുവീഴ്ച രൂക്ഷമായതോടെ വിമാന സർവീസുകൾ റദ്ദ് ചെയ്തു. ഡൽഹിയിൽ നിന്ന് കാശ്മീരിലെ ശ്രീനഗർ, ലേ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ശ്രീനഗറിലേക്കുള്ള ഇൻഡിഗോയുടെ നാല് വിമാനങ്ങളും, ലേയിലേക്കുള്ള ഇൻഡിഗോയുടെ ഒരു വിമാനവുമാണ് റദ്ദ് ചെയ്തിരിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടർന്ന് ദൃശ്യപരത താഴ്ന്നതോടെയാണ് വിമാനങ്ങൾ റദ്ദ് ചെയ്തതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുതൽ കാശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. നിലവിൽ, ശ്രീനഗറിലെയും ലേയിലേയും റൺവേകൾ അടച്ചു. വിമാനങ്ങൾ റദ്ദ് ചെയ്തതിനാൽ യാത്രക്കാർക്ക് ടിക്കറ്റുകൾ റീഫണ്ട് ചെയ്ത് നൽകുമെന്ന് അധികൃതർ അറിയിച്ചു. മഞ്ഞുവീഴ്ച ശക്തമായതിനാൽ കാശ്മീരിലെ പല ഇടങ്ങളിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കൂടാതെ, മിക്ക ട്രെയിനുകളും ഏറെ വൈകിയാണ് സർവീസ് നടത്തുന്നത്. മഞ്ഞുവീഴ്ച അതിശക്തമാണെങ്കിലും, കാശ്മീരിന്റെ ശൈത്യകാല ഭംഗി ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.

Also Read: ‘മുസ്ലീമിന് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കവിത എഴുതിയയാളാണ് സച്ചിദാനന്ദന്‍’: ശ്രീകുമാരന്‍ തമ്പി

shortlink

Related Articles

Post Your Comments

Related Articles


Back to top button