Latest NewsNewsInternationalTechnology

90,000 വർഷം പഴക്കം! പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മനുഷ്യരുടെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം

ആഫ്രിക്കയുടെ വടക്കേറ്റത്തെ കടൽത്തീരത്ത് നിന്നാണ് കാൽപ്പാടുകൾ കണ്ടെത്തിയത്

അതിപുരാതന മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം. മൊറോക്കോയിലെ ശാസ്ത്രജ്ഞരാണ് ലോകത്തിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാൽനടപ്പാത കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 90,000 വർഷമാണ് ഈ നടപ്പാതയുടെ പഴക്കം. വേലിയേറ്റ സമയത്ത് കടലിൽ പര്യവേഷണത്തിന് ഇറങ്ങിയ ഗവേഷകർ, ആഫ്രിക്കയുടെ വടക്കേറ്റത്തെ കടൽത്തീരത്ത് നിന്നാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.

2022-ലാണ് പുരാതന കാൽപ്പാടുകൾ കണ്ടെത്തിയതെങ്കിലും, അവ തെളിയിക്കപ്പെട്ടിരുന്നില്ല. പിന്നീട് നടത്തിയ ഗവേഷണത്തിനൊടുവിലാണ് കൂടുതൽ കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് അടുത്തിടെ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവ കാൽനടപ്പാതയാണെന്ന് ബോധ്യമായത്. അവസാനത്തെ ഹിമയുഗമെന്ന് പറയപ്പെടുന്ന പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മനുഷ്യരുടെ കാൽപ്പാടുകളാണ് കണ്ടെത്തിയത്.

Also Read: എം ലീലാവതി ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് തള്ളിയതെന്ന സച്ചിദാനന്ദന്റെ വാദത്തിന് തിരിച്ചടി

പ്രത്യേക പുരാതന വസ്തുക്കളോ ധാതുക്കളോ പ്രകാശമായോ ചൂടുമായോ സമ്പർക്കം പുലർത്തുമ്പോൾ പഴക്കം നിർണയിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയായ ഒപ്റ്റിക്കലി ലുമിനസെൻസ് ഡേറ്റിംഗ് ആണ് ഗവേഷക സംഘം ഉപയോഗിച്ചത്. ഇതിനുമുൻപും സമാന രീതിയിൽ തെക്കേ ആഫ്രിക്കയിലും തെക്കൻ മെഡിറ്ററേനിയനിലും മനുഷ്യരുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button