KeralaLatest NewsNews

കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ സംസ്ഥാന ധനകാര്യമാനേജ്‌മെന്റിന്റെ പിടിപ്പുകേട്

സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ സംസ്ഥാന ധനകാര്യ മാനേജ്‌മെന്റിന്റെ പിടിപ്പുകേട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ധനകാര്യകമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമര്‍പ്പിച്ച കുറിപ്പില്‍ വ്യക്തമാക്കി.

Read Also: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: ഹെഡ് ഓഫീസ് സീൽ ചെയ്തു, നടപടി ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ

സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് കേരളത്തിന്റെ പിടിപ്പുകേട് സംബന്ധിച്ച് 46 പേജുള്ള കുറിപ്പ് കേന്ദ്രം നല്‍കിയത്. പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റുള്ള സംസ്ഥാനമാണ് കേരളം. 2018-2019ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021-22ല്‍ 39 ശതമാനമായി ഉയര്‍ന്നെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചു.

സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തില്‍ നിന്നും 82 ശതമാനമായെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേന്ദ്രം നല്‍കേണ്ട നികുതി വരുമാനവും, ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള പണവും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഊര്‍ജമേഖലയിലേക്ക് നാലായിരം കോടി കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും നല്‍കി. ഇതെല്ലാമായിട്ടും മോശം ധനകാര്യ മാനേജ്‌മെന്റ് കാരണം കടത്തില്‍ നിന്ന് കടത്തിലേക്ക് നീങ്ങുന്നു . ഇതിന്റെ ഉത്തരവാദിത്വം കേരളത്തിന് മാത്രമാണെന്നും ധനകാര്യമന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button