KeralaLatest NewsNews

കൊച്ചി മെട്രോയിൽ ജോലി ഒഴിവ്: പ്രതിമാസ ശമ്പളം 2 ലക്ഷം രൂപ വരെ

70,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് പ്രതിമാസ ശമ്പളം

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ജോലി ഒഴിവ്. കമ്പനി സെക്രട്ടറി-ഇ4 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. സെക്രട്ടേറിയൽ പ്രാക്ടീസിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 45 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 70,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് പ്രതിമാസ ശമ്പളം.

ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നോ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. എഴുത്ത്, ഓൺലൈൻ ടെസ്റ്റ്, അഭിമുഖങ്ങൾ എന്നിവയ്ക്ക് ശേഷമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 22-ന് മുൻപ് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

Also Read: ഇറക്കുമതി നിയന്ത്രിച്ചു, സംസ്ഥാനത്ത് കുതിച്ചുയർന്ന് പന്നിയിറച്ചിയുടെ വില: ഒരു മാസത്തിനുള്ളിൽ കൂടിയത് 100 രൂപ

കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഹോം പേജിൽ തെളിയുന്ന അഡ്വർടൈസ്‌മെന്റിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോമിൽ നിഷ്കർഷിച്ചിട്ടുള്ള മുഴുവൻ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി മുഖേനയാണ് അറിയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button