KeralaLatest NewsNews

അയോധ്യ രാമ ക്ഷേത്രം സംബന്ധിച്ച് സാദിഖലി തങ്ങളുടെ നിലപാടിനെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി

ഐഎന്‍എല്‍- സുന്നി സൈബര്‍ ഗ്രൂപ്പുകളുടെ പ്രസ്താവനകളെ തള്ളി

 

മലപ്പുറം: അയോധ്യാ രാമക്ഷേത്രത്തില്‍ സാദിഖലി തങ്ങളുടെ പരാമര്‍ശത്തെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങളുടെ വാക്കുകള്‍ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സദുദ്ദേശത്തോടെയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബിജെപി കലക്ക് ഉണ്ടാക്കാനാണ് നോക്കുന്നത്. ബാബറി തകര്‍ന്ന സമയത്ത് ശിഹാബ് തങ്ങള്‍ എടുത്ത നിലപാടാണ് ഇപ്പോള്‍ സാദിഖലി തങ്ങളും എടുക്കുന്നത്. അന്ന് ശിഹാബ് തങ്ങള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അതു പോലെയാണ് ഇപ്പോഴും. ബിജെപിയുടെ കെണിയില്‍ വീഴേണ്ടതില്ലന്നാണ് തങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Read Also: കാറിന്റെ ഡിക്കി തുറന്നപ്പോള്‍ കണ്ടത് വലിയ രണ്ട് ചാക്ക്, തുറന്നു നോക്കിയപ്പോള്‍ പൊലീസ് കണ്ട കാഴ്ച ഇങ്ങനെ

രാമക്ഷേത്രത്തെ കുറിച്ചുള്ള പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവന വിവാദമായിരുന്നു. തങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് അനുകൂലമായി നിലപാടെടുത്തു എന്നാണ് ഐഎന്‍എല്ലിന്റെയും സമൂഹമാധ്യമത്തിലെ ലീഗ് വിമര്‍ശകരുടെയും ആരോപണം. 10 ദിവസം മുമ്പ് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായത്.

രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ ആവശ്യമാണ് രാമക്ഷേത്രം. രാമക്ഷേത്രവും നിര്‍മ്മിക്കാനിരിക്കുന്ന ബാബ്‌റി പള്ളിയും മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് പ്രകോപനമായത്. ഐഎന്‍എല്ലും ചില സുന്നി സൈബര്‍ ഗ്രൂപ്പുകളും തങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വഴങ്ങിയതായി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button